നിസാരമായി കാണരുത്; തിരിച്ചറിഞ്ഞ് പരിഹരിക്കണം വിഷാദ രോഗത്തെ

October 10, 2020

വിഷാദ രോഗത്തിൽ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. ജീവിതത്തിൽ ഉണ്ടാകുന്ന മനഃപ്രയാസങ്ങൾ, ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, ജോലി ഭാരം, തുടങ്ങി നിരവധി കാരണങ്ങളാണ് വിഷാദ രോഗത്തിന് കാരണമാകുന്നത്.

വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ..

വിഷാദ രോഗം ഇന്ന് വളരെ സർവസാധാരണമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. എപ്പോഴും  ദുഃഖിച്ചിരിക്കുക, ഒരു കാര്യങ്ങളിലും താത്പര്യമില്ലായ്‌മ, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യക്കുറവ്, ക്ഷീണം, വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, തുടങ്ങിയവയാണ്‌ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍.

Read also:ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ദേവിക പാടി; കേരളത്തിന്റെ പുത്രിയെ അഭിനന്ദിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

വിഷാദ രോഗം പരിഹരിക്കാനുള്ള മാർഗങ്ങൾ…

വിഷാദ രോഗം പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ ലളിതമായി കാണേണ്ട ഒന്നല്ല. വിഷാദ  രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ അവയ്ക്ക് ചികിത്സ നൽകേണ്ടതാവശ്യമാണ്.

ആരോഗ്യത്തിന്‌ സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ്‌ മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്‌. ഇതിൽ നിന്നൊന്നും പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ വിദഗ്‌ധരെ സമീപിക്കുന്നതായിരിക്കും ഉത്തമം.

Story Highlights: Simple Ways to Relieve Stress