സൂര്യയുടെ ‘സുരരൈ പോട്രു’ നവംബറിൽ 12 ന് പ്രേക്ഷകരിലേക്ക്

സിനിമ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് അനശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സുരരൈ പോട്രു’ അടുത്ത മാസം 12 ന് റിലീസ് ചെയ്യും. അതേസമയം 200 ലധികം രാജ്യങ്ങളിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ‘സൂരരൈ പോട്ര്’. നേരത്തെ ഒക്ടോബർ 30-നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, റീലിസ് തീയതി നീട്ടിയതായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

മലയാളി താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ആക്ഷനും ആകാംഷയും നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിലെ മുഖ്യ ആകർഷണം സൂര്യ തന്നെയാണ്. ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ്, ഉറുവശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Read also:2500 വർഷങ്ങളായി അണയാതെ കത്തുന്ന പാറക്കൂട്ടം; തുർക്കിയിലെ അത്ഭുതക്കാഴ്ച  

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ മുഴുവൻ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുക.

Story Highlights: surya film surarai potru ott release