അച്ഛന് കിടക്കാൻ ഒരു കട്ടിൽ വാങ്ങണം; പപ്പടം വിൽക്കാനിറങ്ങി പത്ത് വയസുകാരൻ, വീഡിയോ

October 1, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരമാണ് ഒരു പത്ത് വയസുകാരൻ. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ നിന്നും കുടുംബം നോക്കാൻ പപ്പടം വിൽക്കാൻ ഇറങ്ങിയ അമീഷ് എന്ന പത്ത് വയസുകാരനാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നത്. പറവൂരുള്ള ഷാജി- പ്രമീള ദമ്പതികളുടെ മകനാണ് അമീഷ്. ‘അമ്മ പ്രമീള കൂലിപ്പണിക്കാരിയാണ്. അച്ഛൻ ഒരു വർഷത്തോളമായി തളർന്നു കിടപ്പിലാണ്.

തളർന്നു കിടപ്പിലായ അച്ഛന് കിടക്കാൻ ഒരു കട്ടിൽ വേണം. അതിന് വേണ്ടി പണം സമ്പാദിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഈ ബാലൻ. പപ്പട കച്ചവടം നടത്തിയാണ് അമീഷ് അച്ഛനെ സഹായിക്കുന്നത്. പപ്പടം വിൽക്കാനായി സൈക്കിളും എടുത്ത് രാവിലെ ഇറങ്ങുമ്പോൾ അമീഷിന് ഒരു ലക്ഷ്യം മാത്രമേ ഉള്ളു. എങ്ങനെ എങ്കിലും പപ്പടം മുഴുവൻ വിറ്റ് തീർക്കണം. കാശ് സമ്പാദിക്കണം.

Read also:കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

കൂലിപ്പണി ചെയ്ത് അമ്മ ഉണ്ടാക്കുന്ന കാശ് വാടക കൊടുക്കാനും മരുന്നിനും ചിലവിനുമൊക്കെ കൂടി തികയില്ല. അതുകൊണ്ടാണ് ഈ ബാലൻ പപ്പടം വിൽക്കാനായി ഇറങ്ങുന്നത്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന അമീഷിന്റെ അച്ഛൻ ഷാജി ജോലിക്കായി സൈക്കിളിൽ പോകുന്ന വഴി പട്ടി കുറുകെ ചാടി, സൈക്കിൾ മറഞ്ഞ് ഉണ്ടായ അപകടത്തിൽ നട്ടെല്ലിന് ക്ഷതം ഏറ്റിരിക്കുകയാണ്. പിന്നീട് ഉള്ളതെല്ലാം വിട്ട് പെറുക്കി ചികിത്സിച്ചു. ഇപ്പോൾ കിടപ്പ് രോഗിയാണ് ഷാജി. നിരവധിപേരുടെ സഹായം കൊണ്ടാണ് ഷാജിയുടെ ഓപ്പറേഷൻ നടത്തിയത്. ഇപ്പോൾ വാടക വീട്ടിലാണ് ഈകുടുംബം ജീവിക്കുന്നത്.

https://www.facebook.com/1106913546088073/videos/3258996540873906

Story Highlights:ten year old boy sells pappadam