അറിയാം ലോകത്തിലെ ഏറ്റവും നീളമുള്ളതും ഗതാഗതയോഗ്യവുമായ പാതയെക്കുറിച്ച്

October 3, 2020

ലോകത്തിലെ ഏറ്റവും ദൂരമേറിയ ഹൈവേയാണ് പാൻ അമേരിക്കൻ ഹൈവേ. പതിനഞ്ച് രാജ്യങ്ങളിലേറെയായി 47,958 കിലോമീറ്റർ ദൈർഘ്യത്തിൽ ഇത് വ്യാപിച്ചു കിടക്കുന്നു. ഗതാഗത യോഗ്യമാണെങ്കിലും വളരെയധികം സാഹസീകവും അപകടം നിറഞ്ഞതുമാണ് ഈ ഹൈവേയിലൂടെയുള്ള യാത്ര. വ്യത്യസ്ത രാജ്യങ്ങളിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് പലപ്പോഴും യാത്ര ഏറെ ദുർഘടമാകാറുണ്ട്.

വനങ്ങൾ, മരുഭൂമികൾ, പർവ്വതങ്ങൾ, ഉഷ്ണമേഖലാ കാടുകൾ തുടങ്ങി വിചിത്രമായ ഏറെ സ്ഥലങ്ങൾ താണ്ടിയാണ് ഈ റോഡുകൾ കടന്നുപോകുന്നത്. അതിശൈത്യകാലത്ത് ഈ വഴികളിലൂടെയുള്ള യാത്രകൾ സാധ്യമാകില്ല. ഏതാണ്ട് ഒന്നര വർഷത്തോളം കൊണ്ടുമാത്രമേ ഈ ഹൈവേയിലൂടെയുള്ള യാത്ര പൂർത്തിയാക്കാൻ സാധിക്കു.

Read also: ‘ആ മാസ്കുകൾക്ക് താഴെ മനോഹരമായ പുഞ്ചിരിയുണ്ടാകണം’- കാൻഡിഡ് ചിരി ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലെ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഈ ഹൈവേ കടന്നുപോകുന്നുണ്ട്.

ഗിന്നസ് ലോക റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും നീളമുള്ളതും ഗതാഗതയോഗ്യവുമായ പാതയാണ് പാൻ അമേരിക്കൻ ഹൈവേ.

Story Highlights: The Pan American Highway