‘ആ മാസ്കുകൾക്ക് താഴെ മനോഹരമായ പുഞ്ചിരിയുണ്ടാകണം’- കാൻഡിഡ് ചിരി ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

October 3, 2020

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി. ഇപ്പോഴിതാ, ആരാധകർക്കായി ഒരു കാൻഡിഡ് ചിരി ചിത്രം പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്. ചിത്രത്തിനൊപ്പം ചിരിയുടെ പ്രാധാന്യത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നു.

https://www.instagram.com/p/CF19q1wJo0S/?utm_source=ig_web_copy_link

‘ഒരു ചെറു പുഞ്ചിരിക്ക് നിങ്ങൾ ചിന്തിക്കുന്നതിനേക്കാളധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ലളിതമായ ഒരു പുഞ്ചിരി നിങ്ങളെ കൂടുതൽ മനോഹരമാക്കുന്നു. മാത്രമല്ല, പുഞ്ചിരി നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കും!
അതിലും പ്രധാനമായി, പുഞ്ചിരി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു! അതുകൊണ്ട്, ആ മാസ്കുകൾൾക്ക് താഴെ മനോഹരമായ പുഞ്ചിരിയുണ്ടെന്ന് ഉറപ്പ് വരുത്തുക’- കീർത്തി സുരേഷ് കുറിക്കുന്നു.

Read More: കലിപ്പ് ലുക്കിൽ മൂന്ന് അമ്മമാർ; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഒരുങ്ങുന്നു

തമിഴ് ത്രില്ലറായ ‘പെൻഗ്വിൻ’ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി.

Story highlights- keerthy suresh about smile