പ്രകൃതി ആസ്വദിക്കാം കാറ്റിനൊപ്പം മനോഹരമായ സംഗീതവും; അത്ഭുതമാണ് സിഗിംഗ് റിങ്ങിങ് ട്രീ
കാറ്റിനനുസരിച്ച് മനോഹരമായ സംഗീതം പൊഴിക്കുന്ന ഒരു ട്രീയുണ്ട്, അങ്ങ് ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിൽ.. മൂന്ന് മീറ്ററോളം ഉയരത്തിൽ നിർമിച്ചിരിക്കുന്ന സിഗിംഗ് റിങ്ങിങ് ട്രീയ്ക്ക് ഇനിയുമുണ്ട് നിരവധി പ്രത്യേകതകൾ. 21 പാളികളിൽ 320-ഓളം സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കാറ്റിന്റെ ശക്തിയ്ക്ക് അനുസരിച്ച് മനോഹരമായ സംഗീതമാണ് ഈ മരം പൊഴിക്കുന്നത്..ഓരോ തവണ ഇവിടെ കാറ്റ് വീശുമ്പോഴും ആ പ്രദേശത്തെ മുഴുവൻ ഈ മരം സംഗീത സാന്ദ്രമാക്കും.
മരത്തിന്റെ ആകൃതിയിൽ നിര്‍മിച്ചതിനാലാണ് ഇതിനെ സിഗിംഗ് ട്രീ എന്ന് വിളിക്കുന്നത്. വാസ്തു ശില്പികളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവർ ചേര്‍ന്നാണ് സിഗിംഗ് റിങ്ങിങ് ട്രീ നിർമിച്ചത്. ഈസ്റ്റ് ലങ്കാഷെയറിൽ നടത്തിയ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഈ മനോഹരമായ നിർമിതി മൈക്ക് ടോങ്കിനും അന്ന ലിയും ചേർന്ന് ഒരുക്കിയത്.
Read also:ഡ്രംസിൽ താളപ്പൂരമൊരുക്കി അഞ്ച് വയസുകാരി; അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ, വീഡിയോ
2017 ലാണ് ഈ നിർമിതിയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. ഇതോടെ രണ്ടാമത്തെ സിഗിംഗ് റിങ്ങിങ് ട്രീ അമേരിക്കയിലെ ടെക്സസിലുള്ള മാനർ പട്ടണത്തിലും സ്ഥാപിച്ചു. ഇതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഈ വ്യത്യസ്തമായ നിർമിതി കാണുന്നതിനും ഇവിടുത്തെ സംഗീതം ആസ്വദിക്കുന്നതിനുമായി ഇവിടേക്ക് എത്താറുള്ളത്.
Story Highlights: The Singing Ringing Tree