സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല
കേരളത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ല. ഒക്ടോബർ 15 മുതൽ ആളുകളെ നിയന്ത്രിച്ച് പ്രദർശനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും കേരളത്തിലെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാണ് തിയേറ്ററുകൾ അടഞ്ഞുതന്നെ തുടരുന്നത്.
കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തുകയായിരുന്നു. ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തിയാൽ ഒരു മാസം കൂടി തിയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കും.
Read More: ജൈവകൃഷി ശക്തമാക്കാൻ പുതിയ സംരംഭവുമായി ശ്രീനിവാസൻ- വിഷം കലരാത്ത പച്ചക്കറികളുമായി ‘ശ്രീനി ഫാംസ്’
മാത്രമല്ല, തിയേറ്ററുകൾ ഈ സാഹചര്യത്തിൽ തുറന്നാലും ആളുകൾ സിനിമ കാണാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നില്ല. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശവും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
Story highlights- theater’s wont open soon in kerala