കാഴ്ചക്കാരില്ലാതെ സിനിമ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

April 21, 2020

ലോക്ക് ഡൗൺ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് സിനിമ ലോകത്താണ്. ആളുകൾ കൂട്ടമായെത്തുന്നതിനാൽ തിയേറ്ററുകൾ ലോക്ക് ഡൗണിന് മുൻപ് തന്നെ അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ സാമൂഹിക വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ചാലും തിയേറ്ററുകളുടെ കാര്യത്തിൽ പ്രതിസന്ധി തുടരും.

എന്നാലും കാഴ്ചക്കാരില്ലാതെ തിയേറ്ററുകൾ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. പ്രൊജക്ടറുകളും മറ്റും കേടുപാടുകൾ സംഭവിക്കാതിരിക്കുവാനും ഉപയോഗശൂന്യമായി പ്രവർത്തനരഹിതമാകാതിരിക്കുവാനുമാണ് തിയേറ്ററുകളിൽ സിനിമ കാണികൾ ഇല്ലാതെ പ്രദർശിപ്പിക്കുന്നത്.

ഡിജിറ്റൽ സംവിധാനമാണ് തിയേറ്ററുകളിൽ കൂടുതലും എന്നതിനാൽ മൂന്നു ദിവസം കൂടുമ്പോഴെങ്കിലും ഇവ പ്രവർത്തിപ്പിക്കണം. ഒരു മണിക്കൂറെങ്കിലും ഇത്തരത്തിൽ പ്രദർശിപ്പിക്കാറുണ്ട് തിയേറ്ററുകൾ.