ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു- മൂന്നാഴ്ച വിശ്രമം
ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കടുത്ത വയറുവേദനയെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കിനെത്തുടർന്ന് വയറിനുള്ളിൽ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണ് വേദനയ്ക്ക് കാരണം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച താരം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ സി യുവിൽ നിരീക്ഷണത്തിലാണ്. താരം 46 മണിക്കൂർ കൂടി ഐ സി യുവിൽ തുടരും.
കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പിറവത്താണ് നടന്നിരുന്നത്. ഇവിടെവെച്ചാണ് സംഘട്ടന രംഗത്തിനിടെ പരിക്ക് പറ്റിയത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കള’. ചിത്രത്തിന്റെ ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ.
Read More: ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ധാരാളം ഫൈറ്റ് സീനുകളുള്ള ചിത്രമാണ് കള. തിങ്കളാഴ്ചയാണ് ടൊവിനോ തോമസിന് പരിക്ക് പറ്റിയത്. എന്നാൽ അത് കാര്യമാക്കാതെ പിറ്റേന്നും ഷൂട്ടിംഗിനെത്തി. ചിത്രീകരണത്തിനിടയിൽ അസഹ്യമായ വയറുവേദന ഉണ്ടായതിനെത്തുടർന്നാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ടൊവിനോ സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story highlights- tovino thomas health updates