പ്രകാശ് രാജിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് തൃഷ
ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് തൈകൾ നട്ടുകൊണ്ട് നടൻ പ്രകാശ് രാജാണ് തൃഷയെ ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ചത്. ഒരു ഹരിത ഇന്ത്യയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്ന് പറഞ്ഞുകൊണ്ട് തൈകൾ നട്ടുപിടിപ്പിക്കുന്ന ചിത്രം തൃഷ പങ്കുവെച്ചു.
‘ഞാൻ ഗ്രീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് ഇന്ന് രണ്ട് തൈകൾ നട്ടു. ഹരിത ഇന്ത്യയിലേക്ക് നിങ്ങളും സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’- തൃഷ കുറിക്കുന്നു.തൃഷയ്ക്കൊപ്പം പ്രകാശ് രാജ് ഗ്രീൻ ഇന്ത്യ ചലഞ്ചിൽ ഭാഗമാകാൻ മോഹൻലാൽ, സൂര്യ, രമ്യ കൃഷ്ണൻ, രക്ഷിത് ഷെട്ടി എന്നിവരെയും ക്ഷണിച്ചിരുന്നു.
Read More: ‘അദ്ദേഹം ഒരു പോലീസുകാരനും ഞാൻ ഒരു കള്ളിയുമായിരുന്നു’- എസ് പി ബിയുടെ ഓർമ്മകൾ പങ്കുവെച്ച് ശോഭന
പ്രേം കുമാർ സംവിധാനം ചെയ്ത 96ൽ ജാനുവായി എത്തിയതിന് ശേഷം തൃഷ തിരക്കിലാണ്. മണിരത്നത്തിന്റെ ചരിത്ര സിനിമയായ പൊന്നിയിൻ സെൽവനിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിനൊപ്പം ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിൽ മോഹൻലാലി നായികയായും താരം വേഷമിടുന്നുണ്ട്. ഗൗതം മേനോന്റെ 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമായ ‘കാർത്തിക് ഡയൽ സെയ്ത യെന്നി’ലാണ് താരം ഒടുവിൽ അഭിനയിച്ചത്.
Story highlights- Trisha accepts Green India Challenge