ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും; ശ്രദ്ധനേടി ഉണ്ണി മുകുന്ദന്റെ നാടൻ ലുക്കിലുള്ള ചിത്രങ്ങൾ

വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന് പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ലോക്ക്ഡൗൺ കാലത്ത് വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്ന മലയാളികളുടെ പ്രിയപ്പെട്ട മസിലളിയന്റെ നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘പ്രകൃതിയുടെ ആഴത്തിലേക്ക് നോക്കുക. എന്തും വളരെ നന്നായി മനസ്സിലാവും’ എന്ന ക്യാപ്ഷനോടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമണിഞ്ഞ് കാലികൾ നിറഞ്ഞ പച്ച വിരിച്ച പാടത്തുകൂടെ നടന്നുനീങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.


ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. സിനിമ 25 കോടിയോളം മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’. മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’. ഈ ബിഗ് ബഡ്ജറ്റ് സിനിമ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. അതേസമയം ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.

Story Highlights: Unni Mukundan photo shoot