‘എന്റെ ഓഫീസ് മുറിയില്‍ സത്യജിത് റേയുടേയും ഐ വി ശശിയുടെയും ചിത്രങ്ങളുണ്ട്’- ഐ വി ശശിയുടെ ഓർമ്മദിനത്തിൽ കുറിപ്പ് പങ്കുവെച്ച് വി എ ശ്രീകുമാർ
തന്റേതായ ശൈലിയിലും സംവിധായക രീതിയിലും മലയാള സിനിമയിൽ അമരക്കാരനായി മാറിയ ഐ വി ശശിയുടെ ഓർമ്മദിനമാണ് ഒക്ടോബർ 24. 2017 ഒക്ടോബർ 24-ന് തന്റെ 69മത്തെ വയസ്സിൽ ചെന്നൈയിലെ വീട്ടിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്. ഐ വി ശശിയുടെ ഓർമ്മദിനത്തിൽ ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് വി എ ശ്രീകുമാർ.
വി എ ശ്രീകുമാറിന്റെ കുറിപ്പ്;
എന്റെ ഓഫീസ് മുറിയില്‍ സത്യജിത് റേയുടേയും ഐ വി ശശിയുടെയും ചിത്രങ്ങളുണ്ട്. ഈനാട്, 1921, അക്ഷരങ്ങള്‍, ദേവാസുരം- ഐ വി ശശി സാര്‍ ചെയ്ത സിനിമകളുടെ വെറൈറ്റി കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. ഒരേ ദിവസം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. മോണിറ്റര്‍ പോലുമില്ലാത്ത കാലത്താണ് നൂറുകണക്കിന് അഭിനേതാക്കളും പത്തോളം പ്രമുഖ നടന്മാരും ഒരേ ഫ്രെയിംമില്‍ വരുന്ന 1921, ഈനാട് പോലുള്ള ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുന്നത്.
സോമന്‍, സുകുമാരന്‍, ലാലു അലക്‌സ്, മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി എത്രയോ പ്രതിഭകളെ അദ്ദേഹത്തിന്റെ സിനിമകള്‍ താരങ്ങളാക്കി… ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രാഫ്റ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ലാലേട്ടനുമായി മണപ്പുറം ഗോള്‍ഡ് ലോണ്‍ പരസ്യ ചിത്രം ഷൂട്ട് ചെയ്യുന്നതിന്നിടയില്‍ പെട്ടന്ന് ശശി സാര്‍ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ വന്നു. ഞാനദ്ദേഹത്തിന്റെ പാദം തൊട്ടു നമസ്‌ക്കരിച്ചു. ജീവിതത്തിലെ ഒരു അനുഗൃഹീത നിമിഷമായി ഞാനത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഗുരുസ്ഥാനത്താണ് അദ്ദേഹം. വിയോഗത്തിന്റെ മൂന്നാം വാര്‍ഷികമാണിന്ന്…
പ്രണാമം…
Read More: ടോസ് നേടി പഞ്ചാബിനെ ബാറ്റിംഗിനയച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്
1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു ഐ വി ശശിയുടെ തുടക്കം സഹ സംവിധായകനായി നിരവധി ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചിത്രം ഉത്സവം ആണ്. കാരണം, ഇരുപത്തിയേഴാമത്തെ വയസിൽ ഐ വി ശശി സംവിധാനം ചെയ്ത ഹിറ്റായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നല്ല. പ്രമുഖ നടി സീമയാണ് ഐ വി ശശിയുടെ ഭാര്യ.
Story highlights- v a sreekumar about I V Sasi