പോയ ഒടിയൻ ഉന്തുവണ്ടിയിൽ തിരികെയെത്തി..- വിഡിയോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ

January 16, 2023

മലയാളക്കര ഇരുകൈകളും നീട്ടി ഏറ്റെടുത്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ.മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ സിനിമയാണ്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി വേഷമിട്ടത് മഞ്ജു വാര്യരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചത്. ചിത്രത്തിലെ ഒടിയന്റെ രൂപത്തിലുള്ള രണ്ടു പ്രതിമകൾ തന്റെ ഓഫിസിന് ,മുന്നിൽ സംവിധായകൻ സൂക്ഷിച്ചിട്ടുണ്ട്.

അടുത്തിടെ അതിലൊരു ഒടിയൻ കാണാതായിരുന്നു. ഒരു ആരാധകനാണ് ഒടിയനെ കൊണ്ടുപോയത്. ഇപ്പോഴിതാ, അത് തിരികെ എത്തിയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ശ്രീകുമാർ മേനോൻ. ഇതിനിടയിൽ ഒരു കാര്യം സംഭവിച്ചു. പോയ ഒടിയൻ പാലക്കാട്ടെ ഓഫീസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു. വിഡിയോയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ… ദൃശ്യത്തിൽ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല ..എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാർ. നന്ദി, പ്രിയ ആരാധകന്… മടക്കി തന്ന സ്നേഹത്തിന്..’- ശ്രീകുമാർ മേനോൻ കുറിക്കുന്നു.

Read Also: ഇതൊരു വെറൈറ്റി തുമ്മലാണല്ലോ; ചിരി അടക്കാൻ ആവാതെ ഒരു കുഞ്ഞുവാവ-വിഡിയോ

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ് ഒടിയൻ എത്തിയത്.

Story highlights- v a sreekumar about odiyan statue