ഇതൊരു വെറൈറ്റി തുമ്മലാണല്ലോ; ചിരി അടക്കാൻ ആവാതെ ഒരു കുഞ്ഞുവാവ-വിഡിയോ

January 12, 2023

കുഞ്ഞുങ്ങളുടെ ചിരിയും കളിയും ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവില്ല. എത്ര ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തും കുഞ്ഞുങ്ങളുടെ മുഖം കാണുന്നത് ഏവർക്കും ഏറെ സുഖവും സന്തോഷവും നൽകുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ തമാശകൾ അടങ്ങുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇപ്പോൾ രണ്ട് കുസൃതി കുരുന്നുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. വിഡിയോയിൽ ഒരു കുഞ്ഞ് നിർത്താതെ തുമ്മുകയാണ്. മറ്റേയാളുടെ മുഖത്തേക്ക് കൂടിയാണ് ഈ കുരുന്ന് തുമ്മുന്നത്. പക്ഷെ ഈ കുഞ്ഞിന്റെ തുമ്മൽ നിൽക്കുമ്പോഴേക്കും മറ്റെയാൾ ചിരി തുടങ്ങുകയാണ്. ചിരി അടക്കാൻ കഴിയാത്ത ഈ കുഞ്ഞ് കാണുന്ന ആളുകളുടെ മുഖത്തും ചിരി പടർത്തുകയാണ്.

ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന രസകരവും ഹൃദ്യവുമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പങ്കുവെയ്ക്കപ്പെടുന്ന രസകരമായ ഇത്തരം നിരവധി വിഡിയോകൾ ശ്രദ്ധേയമാവാറുണ്ട്.

Read More: ടിവി ഓഫാക്കിക്കോ, അച്ഛൻ വരുന്നുണ്ട്..; സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തി ഒരു കുഞ്ഞുമോളും വളർത്തു നായയും

നേരത്തെ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Story Highlights: Funny viral video of two kids