ടിവി ഓഫാക്കിക്കോ, അച്ഛൻ വരുന്നുണ്ട്..; സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തി ഒരു കുഞ്ഞുമോളും വളർത്തു നായയും

December 21, 2022

നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന രസകരവും ഹൃദ്യവുമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പങ്കുവെയ്ക്കപ്പെടുന്ന രസകരമായ ഇത്തരം നിരവധി വിഡിയോകൾ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നതാണീ വിഡിയോ. സോഫയിലിരുന്ന് ടി.വി കാണുന്ന പെണ്‍കുട്ടിയെയും ഈ സമയം ടി.വി ക്ക് മുമ്പില്‍ വളർത്തുനായ കിടക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്. കുട്ടിയുടെ അച്ഛന്‍ വരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ടി.വി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് ടി.വി ഓഫാക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് നായ. പെട്ടെന്ന് ടി.വി ഓഫാക്കുകയും പഠിക്കുന്നതായി കുട്ടി അഭിനയിക്കുകയും ചെയ്യുമ്പോള്‍ അച്ഛന്‍ മുറിയിലേയ്ക്ക് കയറിവരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വലിയ ചിരിയാണ് പടർത്തുന്നത്.

Read More: ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സമ്മാനം; നിറഞ്ഞ മിഴികളോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ

നേരത്തെ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Story Highlights: Little girl and pet dog funny video