‘സിഎസ്കെ ആരാധകർ ഞങ്ങളുടെ ടീമിനെ ഉപേക്ഷിക്കില്ല’- ചെന്നൈയ്ക്ക് പിന്തുണയുമായി വരലക്ഷ്മി ശരത്കുമാർ

മുംബൈ ഇന്ത്യൻസിന് മുന്നിൽ 10 വിക്കറ്റിന് തോൽവിക്ക് വഴങ്ങിയതോടെ പ്ലേ ഓഫിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തായിരിക്കുകയാണ്. നിരാശ മാത്രം സമ്മാനിച്ച ഐ പി എൽ സീസണാണ് ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്‌സിന്‌ മുന്നിലുണ്ടായിരുന്നത്. ആരാധകരും വലിയ വിമർശനങ്ങളുമായി രംഗത്തെത്തി. എന്നാൽ, തോൽവിയുടെ പശ്ചാത്തലത്തിൽ ഇഷ്ട്ട ടീമിനെ തള്ളിപ്പറയുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കുകയാണ് വരലക്ഷ്മി ശരത്കുമാർ.

‘എന്നെന്നും ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം..സി എസ് കെ ആരാധകർ ഞങ്ങളുടെ ടീമിനെ ഉപേക്ഷിക്കില്ല .. അവർ 2 വർഷം കളിക്കാതിരുന്നപ്പോൾ പോലും ഞങ്ങൾ അവർക്കൊപ്പം നിന്നു …ഇപ്പോഴും ഞങ്ങൾ അവർക്കൊപ്പം നില്കുന്നു’- വരലക്ഷ്മി ശരത്കുമാർ ട്വിറ്ററിൽ കുറിക്കുന്നു.

ഐ പി എല്ലിലെ മറ്റു ടീമുകൾ എത്ര തവണ പ്ലേ ഓഫിൽ ഇടം നേടാതെപോയി എന്ന പട്ടികയ്‌ക്കൊപ്പമാണ് വരലക്ഷ്മി ചെന്നൈക്ക് പിന്തുണ അറിയിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താകുന്നത്.  11 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ചെന്നൈ നേടിയത്.

Read More: വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ, ചെന്നൈ ഉയർത്തിയ 115 റൺസിന്റെ വിജയ ലക്ഷ്യം അനായാസം മറികടന്നു. ഓപ്പണിംഗിൽ എത്തിയ ഇഷാൻ കിഷന്റെ മികച്ച പ്രകടനം മുംബൈ ഇന്ത്യൻസിന് വിജയം കൂടുതൽ എളുപ്പമാക്കി. 12.2 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. തുടക്കത്തിൽ തന്നെ ചെന്നൈയ്ക്ക് അടിപതറി. സാം കറാനൊഴികെയുള്ള എല്ലാ ബാറ്റ്സ്മാൻമാരും മുംബൈക്ക് മുന്നിൽ പതറി.

Story highlights- varalaksmi supports chennai super kings