‘നിഷ്കളങ്കതയുടെ കണ്ണുകളിലൂടെ നോക്കൂ..’- കുട്ടിക്കാല ചിത്രവുമായി പ്രിയനായിക

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് വീണ നന്ദകുമാർ. വളരെ പ്രസക്തമായ ഒരു വിഷയം പങ്കുവെച്ച ചിത്രത്തിലൂടെ വീണ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ, കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടി.

കണ്ണിൽ കൗതുകവും മുഖത്ത് നിഷ്കളങ്കതയും നിറഞ്ഞ ചിത്രം വളരെവേഗത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു. ‘നിഷ്കളങ്കതയുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങൾക്ക് എല്ലായിടത്തും മാജിക് കാണാൻ കഴിയും’. വീണ നന്ദകുമാർ ചിത്രത്തിനൊപ്പം കുറിക്കുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ‘കടംകഥ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ ലോകത്തേക്ക് എത്തിയത്. കോഴിപ്പോര് എന്ന ചിത്രത്തിലും വീണ അടുത്തിടെ വേഷമിട്ടിരുന്നു. സിനിമയിലെന്ന പോലെ, അഭിമുഖങ്ങളിൽ സംസാരിക്കുന്ന രീതിയിലൂടെയും വീണ ആരാധകരെ സമ്പാദിച്ചിരുന്നു.

2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല.

View this post on Instagram

Costume @paroscouture MUA @renusbridalstudio

A post shared by Veena Nandakumar (@veena_nandakumar) on

Read More: ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ്

ഒറ്റപ്പാലം ആണ് സ്വന്തം സ്ഥലമെങ്കിലും വർഷങ്ങളായി മുംബൈയിലാണ് താമസം. വിദ്യാഭ്യാസം പൂർത്തിയാക്കിയതും മുംബൈയിലാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലൗ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ വീണ നന്ദകുമാർ എത്തുന്നുണ്ട്.

Story highlights- veena nandakumar childhood photo