ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read More: ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌,ശ്രീജിത്ത്‌ സാരംഗ്‌ എന്നിവർ ചേർന്നാണ്. ജേക്സ്‌ ബിജോയ്‌ ആണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിഗ്‌മെ ടെൻസിംഗ്‌ ആണ്. ജയൻ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിൻ്റെ എക്സിക്യട്ടിവ് പ്രൊഡ്യൂസർ. ഐശ്വര്യ ലക്ഷ്മിയുടെ ഉറ്റസുഹൃത്തും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറാണ് ചിത്രത്തിൻ്റെ വസ്ത്രാലങ്കാരം.

Story highlights- aiswarya lakshmi starrer kumari motion poster