ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും ജെനീലിയ മക്കളുടെ കാര്യങ്ങൾക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. രണ്ടു മക്കളാണ് ഇവർക്ക്. ഇപ്പോഴിതാ, മൂത്ത മകൻ റിയാന്റെ പിറന്നാൾ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റിതേഷും ജെനീലിയയും.

ആറു വയസ്സ് തികഞ്ഞ മകന് വേണ്ടി ‘ഐ ലവ് യു റിയാൻ …. ജന്മദിനാശംസകൾ എന്റെ സിംബാ’ എന്നാണ് റിതേഷ് കുറിച്ചത്. വീട്ടുജോലികൾ ചെയ്യുകയും, സഹോദരനെ സ്നേഹിക്കുകയും ചെയ്യുന്ന റിയാന്റെ വീഡിയോയാണ് പിറന്നാൾ ആശംസയ്‌ക്കൊപ്പം റിതേഷ് പങ്കുവെച്ചത്.

അതേസമയം, റിയാന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ജെനീലിയ പങ്കുവെച്ചത്. ജനിച്ച ദിവസം മുതലുള്ള അപൂർവവും മനോഹരവുമായ എല്ലാ നിമിഷങ്ങളും ചേർത്തൊരു വീഡിയോയും നടി പങ്കുവെച്ചു. , “ഞാൻ നിന്നെ സ്നേഹിക്കുന്നു റിയാൻ.. ഇന്ന് എനിക്ക് ഒരു ഉത്സവമാണ്, കാരണം നീ എന്നെ തിരഞ്ഞെടുത്ത ദിവസമാണ്. ജന്മദിനാശംസകൾ എന്റെ ഡാർലിംഗ് ബേബി ബോയ് ‘.

Read More: അഭിമാന നിമിഷം; ജല്ലിക്കട്ടിന് ഓസ്കർ എൻട്രി

2012 ഫെബ്രുവരി 3 നാണ് റിതേഷും ജെനിലിയയും വിവാഹിതരായത്. ഹിന്ദു രീതിയിലും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടന്നു. 2014 നവംബർ 25നാണ് റിയാൻ ജനിച്ചത്. 2016 ജൂൺ 1 ന് രണ്ടാമത്തെ മകൻ റാഹിൽ ജനിച്ചു.

Story highlights- Riteish and Genelia Deshmukh’s eldest son birthday