അച്ഛന്റെ വഴിയെ മകളും; പിറന്നാൾ ദിനത്തിൽ അമ്പരപ്പിച്ച് അല്ലു അർജുന്റെ മകൾ അല്ലു അർഹ

തെന്നിന്ത്യയുടെ പ്രിയതാരമാണ് അല്ലു അർജുൻ. ആര്യ എന്ന ചിത്രത്തിലൂടെ ഹൃദയം കവർന്ന അല്ലു മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. സിനിമാ വിശേഷങ്ങൾക്ക് പുറമെ കുടുംബ വിശേഷങ്ങളും അല്ലു അർജുൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ അല്ലു അർഹയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

അച്ഛന്റെ വഴിയെ അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് അർഹയും. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഞ്ജലി അഞ്ജലി.. എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് താരം. അർഹയാണ് ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

അർഹക്കൊപ്പം സഹോദരനും മറ്റു കുടുംബാംഗങ്ങളും വീഡിയോയിൽ ഭാഗമാകുന്നുണ്ട്. ഒറിജിനൽ ഗാനരംഗത്തെ അനുസ്‌മരിപ്പിക്കുന്ന വിധമാണ് വീഡിയോ. അടുത്തിടെ, അല്ലു അർജുൻ കുട്ടികൾക്കായി ഹാലോവീൻ പാർട്ടി നടത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. മക്കളായ അയാൻ, അർഹ എന്നിവരുടെ രസകരമായ വേഷവും ശ്രദ്ധിക്കപ്പെട്ടു. അല്ലു അർജുന്റെ മരുമകൾ അൻവിത അന്നബെല്ലയുടെ വേഷത്തിലാണ് എത്തിയത്.

Read More: സംസ്ഥാനത്ത് ഇന്ന് 5254 പേർക്ക് കൊവിഡ്- 6227 പേർക്ക് രോഗമുക്തി

അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് താരമിപ്പോൾ
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു.

Story highlights- allu arjun daughter allu arha birthday video