പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ അല്ലു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരുക്കിയ പിറന്നാൾ പാർട്ടിയിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. കൊറോണ വൈറസ് പ്രതിസന്ധിയിലാണെങ്കിലും ചെറിയ രീതിയിൽ പിറന്നാൾ ആഘോഷം അല്ലു അർജുൻ ആഘോഷമാക്കി.

അല്ലു അർഹയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായൊരു വീഡിയോയും താരം പങ്കുവെച്ചിരുന്നു. അച്ഛന്റെ വഴിയെ അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് അർഹയും. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഞ്ജലി അഞ്ജലി.. എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് താരം. അർഹയാണ് ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

Read More: അച്ഛന്റെ വഴിയെ മകളും; പിറന്നാൾ ദിനത്തിൽ അമ്പരപ്പിച്ച് അല്ലു അർജുന്റെ മകൾ അല്ലു അർഹ

അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് താരമിപ്പോൾ
അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു.

Story highlights- allu arjun sharing allu arha’s birthday party photos