‘ഇത് അശ്വിനിക്ക് എന്റെ വക’; വീട്ടിലെ സഹായിയായ പെൺകുട്ടിക്കൊപ്പം അല്ലുവിന്റെ വിഡിയോ!

November 30, 2023

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അന്യഭാഷാ നടന്മാരിൽ പ്രമുഖനാണ് അല്ലു അർജുൻ. താരത്തിന്റെ വാർത്തകൾക്കും വിശേഷങ്ങൾക്കും സ്വീകാര്യത ഏറെയാണ്. ഇപ്പോൾ തന്റെ വീട്ടിലെ സഹായിയായ പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷ നേരം കൊണ്ടാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവെച്ച താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. (Allu Arjun’s video with daughter’s caretaker goes viral)

തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്.

ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെന്ന് അല്ലു അർജുൻ പെൺകുട്ടിയോട് പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്നും അശ്വിനിയുടെ മറുപടി

Read also: ‘അത് പ്രേം നസീർ സാർ…’ നിത്യഹരിത നായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാഗ്യലക്ഷ്മി!

ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടുമെന്ന് പറയുന്ന പെൺകുട്ടിയോട് ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലുവും പറയുന്നു.

Story highlights: Allu Arjun’s video with daughter’s caretaker goes viral