കടല്‍ പോലെ ചാരുതയില്‍ അന്ന രേഷ്മ രാജന്; ചിത്രങ്ങള്‍
ലിച്ചി എന്ന പേര് മതി അന്ന രേഷ്മ രാജനെ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടി. സമൂഹമാധ്യമങ്ങളിലും സജീവമാണ് അന്ന രേഷ്മ രാജന്. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നതും.
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബീച്ച് തീമിലാണ് ചിത്രങ്ങള്‍. അതേസമയം നിരവധിയാണ് അന്ന രേഷ്മ രാജന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇടുക്കി ബ്ലാസ്റ്റ്ഴേസ്, തലനാരിഴ, രണ്ട് എന്നീ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്.
Read more: സൂര്യയ്ക്കൊപ്പം അപര്‍ണ ബാലമുരളിയും ഉര്‍വശിയും; ശ്രദ്ധ നേടി സൂരരൈ പോട്രുവിലെ വീഡിയോ ഗാനം
സച്ചി സംവിധാനം നിര്‍വഹിച്ച അയ്യപ്പനും കോശിയുമാണ് അന്നയുടേതായി അവസാനമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ബിജു മേനേനും പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന് എന്ന കഥാപാത്രത്തിന്റെ ഭാര്യാ കഥാപാത്രമായാണ് അന്ന രേഷ്മ രാജന് എത്തിയത്.
Story highlights: Anna Reshma Rajan Photos