സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളിയും ഉര്‍വശിയും; ശ്രദ്ധ നേടി സൂരരൈ പോട്രുവിലെ വീഡിയോ ഗാനം

November 23, 2020
Soorarai Pottru Aagasam Video

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഭാഷാഭേദമന്യേ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: സോളാറുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി നിര്‍മിച്ച് താരമായ ഒമ്പതാം ക്ലാസ്സുകാരി

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം. ചിത്രത്തിലെ ‘ആഗാസം…’ എന്ന വീഡിയോഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളിയേയും ഗാനരംഗത്ത് കാണാം. ക്രിസ്റ്റിന്‍ ജോസ്, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. അരുണ്‍രാജ കാമരാജിന്റേതാണ് വരികള്‍.

Story highlights: Soorarai Pottru Aagasam Video