ആരാധ്യയ്ക്ക് ഒൻപതാം പിറന്നാൾ; ഹൃദ്യമായ ആശംസകളുമായി ബച്ചൻ കുടുംബം

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെ ഒൻപതാം ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം. ആശംസകളും, ആഘോഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ താരപുത്രിയുടെ .ആരാധകരും സജീവമാണ്. വിപുലമായ പിറന്നാൾ ആഘോഷമാണ് ബച്ചൻ കുടുംബം ആരാധ്യക്കായി ഒരുക്കിയത്.
പിറന്നാൾ ദിനത്തിൽ ഏറ്റവും ശ്രദ്ധേയമായത് ആരാധ്യക്ക് മുത്തച്ഛൻ അമിതാഭ് ബച്ചൻ അറിയിച്ച ആശംസയാണ്. ആരാധ്യയുടെ ഒന്നാം വയസ് മുതൽ ഒൻപതാം വയസ്സുവരെയുള്ള ചിത്രങ്ങൾ ഒരു കൊളാഷ് രൂപത്തിലാക്കിയാണ് അമിതാഭ് ബച്ചന്റെ ഹൃദ്യമായ പിറന്നാൾ ആശംസ.
ഐശ്വര്യ റായ് ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. മനോഹരമായ ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു. ഒട്ടേറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേക് ബച്ചനും ‘അമ്മ ഐശ്വര്യ റായിക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരാധ്യ ക്യാമറ കണ്ണുകളുടെ പ്രിയങ്കരിയാണ്. അടുത്തിടെ ആരാധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ മുക്തയായതിന് ശേഷം ആരാധ്യ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.
മുൻപ്, കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചപ്പോൾ സമൂഹത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർക്ക് ചിത്രത്തിലൂടെ ആരാധ്യ നന്ദി അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പോലീസ്, മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവർക്കെല്ലാം ആരാധ്യ ചിത്രത്തിലൂടെ നന്ദി അറിയിച്ചത് ഐശ്വര്യ പങ്കുവെച്ചിരുന്നു.
Read More: അച്ഛന്റെയും അമ്മയുടെയും പിറന്നാൾ ഒരേദിനം; ആശംസയുമായി കീർത്തി സുരേഷ്
ആരാധ്യയുടെ ചിത്രങ്ങളും നൃത്തവുമെല്ലാം ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതേസമയം, അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചതോടെ വളരെവേഗം തന്നെ ബച്ചൻ കുടുംബം രോഗ മുക്തരായി.
Story highlights- aradhya bachan turns nine