സ്‌കൂളിലെ സംഗീത നാടകത്തിൽ ഗംഭീര പ്രകടനവുമായി ആരാധ്യ ബച്ചൻ- വിഡിയോ

December 18, 2023

അഭിനേതാക്കളായ അഭിഷേകിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യ ബച്ചൻ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ വാർഷിക ദിന ചടങ്ങിൽ വതരിപ്പിച്ച സംഗീത നാടകത്തിലെ പ്രകടനം ശ്രദ്ധേയമാകുന്നു. ചടങ്ങിൽ നിരവധി ബോളിവുഡ് താരങ്ങളും കുട്ടികളും പങ്കെടുത്തിരുന്നു. നാടകത്തിൽ നിന്നുള്ള ഒരു രംഗത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിഡിയോയിൽ, ആരാധ്യ ഒരു ദുഷ്ട കഥാപാത്രത്തെ നാടകീയമായ ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

വാർഷിക പരിപാടിയിൽ തന്റെ മികച്ച അഭിനയത്തിലൂടെ ആരാധ്യ ശ്രദ്ധ പിടിച്ചുപറ്റി. നാടകീയമായി വസ്ത്രം ധരിച്ച ആരാധ്യ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ ശക്തമായ വരികൾ അവതരിപ്പിക്കുകയും ഒരു സ്കിറ്റിൽ തന്റെ നൃത്ത കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഐശ്വര്യ റായ് കുടുംബസമേതം മകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. വിഡിയോയിൽ ആരാധ്യ കറുത്ത നിറമുള്ള നീളമുള്ള വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. വിഡിയോയിലുടനീളം ആരാധ്യയും അമ്മ ഐശ്വര്യയുമായി അസാധാരണമായ സാമ്യം പങ്കിടുന്നു.

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകളായ ആരാധ്യയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

Read also: 2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം; മുഖ്യമന്ത്രിക്ക് വേറിട്ട ആദരവുമായി ഡാവിഞ്ചി സുരേഷ്

സമൂഹമാധ്യമങ്ങളിൽ സജീവമായ ആരാധ്യ, മുൻപ് കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചപ്പോൾ സമൂഹത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർക്ക് ചിത്രത്തിലൂടെ ആരാധ്യ നന്ദി അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പോലീസ്, മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവർക്കെല്ലാം ആരാധ്യ ചിത്രത്തിലൂടെ നന്ദി അറിയിച്ചത് ഐശ്വര്യ പങ്കുവെച്ചിരുന്നു. ആരാധ്യയുടെ ചിത്രങ്ങളും നൃത്തവുമെല്ലാം ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights- aradhya bachan drama performance