മാസ്‌ക് അണിഞ്ഞ് കൊവിഡ് മേക്കോവറിൽ ചോക്ലേറ്റ് സാന്റ; ശ്രദ്ധനേടി ചിത്രങ്ങൾ

ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പിന് ഇനി ഒരു മാസം കൂടിയാണ് ആയുസുള്ളത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആഡംബരപൂർവ്വം ആഘോഷിക്കുന്ന ക്രിസ്മസിനേയും കൊവിഡ് പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. എന്നാൽ, പ്രതിസന്ധിയെ വിപണനത്തിന് അനുയോജ്യമാക്കി മാറ്റിയിരിക്കുകയാണ്
ഹംഗറിയിലെ മിഠായി വിൽപ്പനക്കാരൻ ലാസ്ലോ റിമോസി.

ക്രിസ്മസ് കാലത്ത് വിപണി കീഴടക്കാറുള്ള ചോക്ലേറ്റ് സാന്റയിലാണ് ഇദ്ദേഹം രസകരമായ ഒരു പരീക്ഷണം നടത്തിയിരിക്കുന്നത്. ഐസിംഗ് കൊണ്ട് ചോക്ലേറ്റ് സാന്റയ്ക്ക് ഒരു മാസ്‌ക് അണിയിച്ചിരിക്കുകയാണ് ഇദ്ദേഹം.

രസകരമായ ചിന്തകൊണ്ടാണ് ഇങ്ങനെ ചെയ്തതെങ്കിലും അദ്ദേഹം പ്രതീക്ഷച്ചതിനപ്പുറമാണ് കാര്യങ്ങൾ പോയത്. ഓൺലൈനായി മാസ്‌ക് ധരിച്ച ചോക്ലേറ്റ് സാന്റയ്ക്ക് ആവശ്യക്കാർ എത്തി. ഒരു ചെറിയ കച്ചവടക്കാരനായ ലാസ്ലോയുടെ ജീവിതം തന്നെ മാസ്‌ക് അണിഞ്ഞ സാന്റ മാറ്റിമറിച്ചിരിക്കുകയാണ്.

ഓർഡറുകൾ ധാരാളമായി വന്നതോടെ ഡിസൈൻ ലളിതമാക്കേണ്ടിവന്നു. ഇപ്പോൾ ഗ്ലൂറ്റൻ ഫ്രീ ഇറ്റാലിയൻ ചോക്ലേറ്റ് ഉപയോഗിച്ച് ഒരു ദിവസം 100 ഓളം സാന്റകളെ ഇദ്ദേഹം നിർമിക്കുന്നുണ്ട്. തന്റെ വലിയ ചോക്ലേറ്റ് സാന്റയുടെ രൂപത്തിൽ കാര്യമായ മാറ്റം ലാസ്ലോ വരുത്തി.

Read More: മിന്നിമറയുന്ന ഭാവാഭിനയം; ശ്രദ്ധനേടി ജയസൂര്യയുടെ ‘സണ്ണി’ ടീസർ

സാന്റയെ മനോഹരമായ കവറുകളിൽ പൊതിഞ്ഞ് നൽകിയിരുന്നെങ്കിലും ഇപ്പോൾ മാസ്‌ക് മാത്രം ചേർത്താണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. അടുത്ത ക്രിസ്മസിന് ഇങ്ങനെ മാസ്ക് അണിഞ്ഞ് സാന്റ വരാതിരിക്കട്ടെ എന്ന പ്രതീക്ഷയിലാണ് ലാസ്ലോ.

Story highlights- chocolate santa with mask