കൊവിഡ് കാലത്ത് പുറത്തുപോകുമ്പോൾ കയ്യിൽ കരുതേണ്ട വസ്തുക്കൾ
കൊവിഡ് പ്രതിസന്ധി മാസങ്ങൾ പിന്നിടുമ്പോൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്നത് പലർക്കും സാധ്യമല്ലാതായിരിക്കുകയാണ്. ജോലി, മാസംതോറുമുള്ള ആരോഗ്യപരിശോധന തുടങ്ങി അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയേ പറ്റു. എന്നാൽ, കൊവിഡിന് മുൻപുള്ള അവസ്ഥയിൽ നിന്നും സമൂഹം ഒരുപാട് മാറിയ സാഹചര്യത്തിൽ പുറത്തുപോകുമ്പോൾ നിർബന്ധമായും ചില വസ്തുക്കൾ ഒപ്പം കരുതേണ്ടതുണ്ട്. പൊതു സ്ഥലങ്ങളിളിലേക്ക് പോകുമ്പോഴും അല്ലെങ്കിൽ രോഗമുണ്ടാക്കുന്ന അണുക്കൾ, ബാക്ടീരിയകൾ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോഴും കരുതൽ ആവശ്യമാണ്.
പൊതുസ്ഥലങ്ങളിൽ എവിടെയാണ് അണുക്കൾ ഉള്ളതെന്ന് തിരിച്ചറിയാൻ സാധിക്കില്ല. മാത്രമല്ല,യാത്രകളിൽ പല വസ്തുക്കളിൽ സ്പർശിക്കേണ്ടതുണ്ട്. മാസ്കിനൊപ്പം തന്നെ കയ്യിൽ സാനിറ്റൈസറും കരുതണം. ഹാൻഡ്വാഷ് ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുന്നതാണ് നല്ലതെങ്കിലും ഇപ്പോഴും അതിന് സാധിച്ചെന്ന് വരില്ല. ആ സാഹചര്യങ്ങളിൽ സാനിറ്റൈസർ കയ്യിൽ കരുതണം.
പുറത്തേക്കിറങ്ങുമ്പോൾ ഉപയോഗിക്കുന്ന മാസ്ക്കിന് പുറമെ ഒന്നോ രണ്ടോ മാസ്കുകൾ കൂടി കരുതണം. കാരണം, ആറുമണിക്കൂറിൽ കൂടുതൽ ഒരു മാസ്ക്ക് ഉപയോഗിക്കരുത്. മാത്രമല്ലെ, ശ്വാസം താങ്ങി നിൽക്കുന്നതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരമായി മറ്റൊരു മാസ്ക്ക് കയ്യിലുണ്ടാകുന്നതാണ് എപ്പോഴും ഉചിതം.
യാത്ര ചെയ്യുമ്പോൾ ഒരു അണുനാശിനി കൈവശം വയ്ക്കുന്നത് നല്ലതാണ്. കാറിന്റെ വാതിൽ, സെൽഫോണുകൾ, ഷോപ്പിംഗ് കാർട്ട്, ഇവയെല്ലാം ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രജനന കേന്ദ്രങ്ങളാണ്. 7.5 ശതമാനം ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ നല്ല അണുനാശിനി ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം.
പുറത്തേക്കിറങ്ങുമ്പോൾ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. പുറത്ത് നിന്നും വാങ്ങുന്നതിലും എത്രയോ സുരക്ഷിതമാണ് വീട്ടിൽ നിന്നും പായ്ക്ക് ചെയ്ത് വെള്ളം കൊണ്ടുപോകുന്നത്. മാത്രമല്ല, രോഗം തടയാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്.
Story highlights- COVID Pandemic awareness