ഋത്വിക് റോഷന്റെ ഹോളിവുഡ് ചിത്രം ഒരുങ്ങുന്നു; ആദ്യ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഓഡീഷനിലൂടെ

മലയാളികൾ അടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് ചലച്ചിത്രതാരമാണ് ഋത്വിക് റോഷൻ. അഭിനേതാവായും ഡാൻസറായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങാറുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ളതിനാൽ അദ്ദേഹത്തിന്റെ സിനിമ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

സ്പൈ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്. മൾട്ടി മില്യൺ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ ഒഡീഷനിലൂടെയാണ് താരത്തെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ചിത്രത്തിന് വേണ്ടിയുള്ള കരാർ ഒപ്പിട്ടതായും വാർത്തകൾ വരുന്നുണ്ട്. സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ചില രംഗങ്ങളെകുറിച്ചും ചർച്ച ചെയ്തെന്നും ഇതനുസരിച്ച് അണിയറപ്രവർത്തകർ ആവശ്യപ്പെട്ട ചില രംഗങ്ങൾ അഭിനയിച്ച് ഓഡിഷന് വേണ്ടി അയച്ചുകൊടുത്തെന്നും താരം അറിയിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷ്- 4 ന്റെ ചിത്രീകരണം അവസാനിച്ച ശേഷമായിരിക്കും ഹോളിവുഡ് ചിത്രത്തിൽ താരം അഭിനയിക്കുക.

Read also:‘മലയാള സിനിമയിലെ 15 സുവർണ്ണ വർഷങ്ങൾ’ -സൈജു കുറുപ്പിനായി ആഘോഷം ഒരുക്കി മേപ്പടിയാൻ ടീം

1980 ൽ പുറത്തിറങ്ങിയ ‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഋത്വിക് റോഷൻ സിനിമയിൽ പ്രവേശിച്ചത്. പിന്നീട് കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ഒരു മുൻ നിര ബോളിവുഡ് നടന്മാരിൽ ഒരാളാക്കുകയും ചെയ്തു. ഇപ്പോൾ വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ഋത്വിക് റോഷൻ.

Story Highlights: Hrithik roshan to make his hollywood debut