‘മലയാള സിനിമയിലെ 15 സുവർണ്ണ വർഷങ്ങൾ’ -സൈജു കുറുപ്പിനായി ആഘോഷം ഒരുക്കി മേപ്പടിയാൻ ടീം

മലയാള സിനിമയിൽ പതിഞ്ഞു വർഷം പൂർത്തിയാക്കിയ സന്തോഷം സൈജു കുറുപ്പ് പങ്കുവെച്ചിരുന്നു. മയൂഖത്തിൽ തുടങ്ങിയ സിനിമാ യാത്ര മേപ്പടിയാൻ എന്ന ചിത്രത്തിൽ എത്തിനിൽക്കുകയാണ്. ഇത്രയും വർഷങ്ങൾ സിനിമയിൽ നിലനിൽക്കാൻ സഹായിച്ച എല്ലാ സംവിധായകർക്കും സൈജു കുറുപ്പ് നന്ദി അറിയിച്ചിരുന്നു. സൈജുവിന്റെ സിനിമാജീവിതത്തിലെ പതിനഞ്ചാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് മേപ്പടിയാൻ ടീം. നടൻ ശ്രീജിത്ത് രവിയും സിനിമയിൽ പതിനഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം മേപ്പാടിയൻ ടീം ആഘോഷമാക്കി.

ഉണ്ണി മുകുന്ദനാണ് മേപ്പടിയാൻ സെറ്റിൽ സൈജുവിനായി കേക്ക് മുറിച്ച് ആഘോഷമൊരുക്കിയത്.താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ആഘോഷത്തോടെ സൈജു കുറുപ്പിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. ടി ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത മോഹൻദാസിനൊപ്പം നായകനായി എത്തിയതാണ് സൈജു കുറുപ്പ്.

മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയെങ്കിലും സൈജു കുറുപ്പ് നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ച സൈജു തമിഴിൽ അനിരുദ്ധ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Read More: ചിത്രീകരണം ആരംഭിച്ച് ‘കനകം കാമിനി കലഹം’- ശ്രദ്ധനേടി പൂജ ചടങ്ങിന്റെ ചിത്രങ്ങൾ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൈജു ഇപ്പോൾ. ചിത്രത്തിൽ അഞ്ജു കുര്യൻ, മേജർ രവി എന്നിവരുമുണ്ട്. പ്രിയങ്ക നായർ, സുധി കോപ്പ എന്നിവരോടൊപ്പം വിപിൻ ദാസ് ഒരുക്കുന്ന അന്താക്ഷരിയുടെ ചിത്രീകരണവും അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

Story highlights- saiju kurup celebrating 15 years in Malayalam cinema