സൈജു കുറിപ്പിന്റെ പുതിയ ചിത്രം ‘അന്താക്ഷരി’യിൽ നായികയായി പ്രിയങ്ക നായർ

സൈജു കുറുപ്പ് നായകനാകുന്ന അന്താക്ഷരിയിൽ നായികയായി പ്രിയങ്ക നായർ. ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന അന്താക്ഷരിയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പ്രിയങ്ക പങ്കുവയ്ക്കുന്നുണ്ട്. സൈജു കുറുപ്പിനും പ്രിയങ്ക നായർക്കും പുറമെ സുധി കോപ്പയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിതുരയുടെ വനപ്രദേശത്താണ് നടക്കുന്നത്. അതിജീവനം പങ്കുവയ്ക്കുന്ന അന്വേഷണാത്മക ത്രില്ലറാണ് അന്താക്ഷരി. സി ഐ ആയാണ് അന്താക്ഷരിയിൽ സൈജു കുറുപ്പ് എത്തുന്നത്. സൈജു കുറുപ്പിന്റെ ഭാര്യയായും നഴ്‌സായുമാണ് പ്രിയങ്ക എത്തുന്നത്.

മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. വിജയ് ബാബു, ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും അന്താക്ഷരിയിൽ വേഷമിടുന്നു. അതേസമയം, തമിഴിലും രണ്ടു ത്രില്ലർ ചിത്രങ്ങളിൽ പ്രിയങ്ക വേഷമിടുന്നുണ്ട്. ലൈവ് ടെലികാസ്റ്റ് എന്ന വെബ് സീരിസിലാണ് പ്രിയങ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Read More: കഴിഞ്ഞ കാലത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ; ഭരതനാട്യ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി മേനോൻ

അന്താക്ഷരിക്ക് പുറമെ സൈജു കുറുപ്പ് നായകനാകുന്ന നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ബിജു മേനോന്റെ നായികയായി പാർവതി തിരുവോത്ത് അഭിനയിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സൈജു കുറുപ്പ് എത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മേപ്പടിയാനിലും സൈജു കുറുപ്പ് വേഷമിടുന്നുണ്ട്.

Story highlights- Priyanka Nair pairs up with Saiju Kurup