‘എന്നോടെന്തിനീ പിണക്കം..’-അഭിനേത്രി മാത്രമല്ല, ഗായികയുമാണ്; ഹൃദ്യമായി പാടി പ്രിയങ്ക നായർ

April 20, 2022

‘എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരുപാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല..’

മലയാളികൾ എന്നെന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഒരു ഹൃദ്യഗാനമാണ് ഇത്. കളിയാട്ടം എന്ന സിനിമയിൽ കൈതപ്രം വരികളെഴുതി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭാവന രാധാകൃഷ്‍ണൻ ആണ്. മലയാളികളുടെ ഇഷ്ടജോഡിയായ സുരേഷ് ഗോപിയും മഞ്ജു വാര്യരും അടയാളപ്പെടുത്തിയ രണ്ടു കഥാപാത്രങ്ങൾ ഈ പാട്ടിലൂടെ എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.

ഈ ഗാനം ആരുപാടിയാലും അവർ തങ്ങളുടെ ഹൃദയത്തിൽ നിന്നുമാണ് പാടുന്നതെന്നു നിസംശയം പറയാം. അത്തരമൊരു അനുഭൂതി സമ്മാനിക്കുകയാണ് നടി പ്രിയങ്ക നായർ. ജനപ്രിയ ക്വിസ് ഷോയായ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലാണ് പ്രിയങ്ക നായർ ഹൃദ്യമായി ‘എന്നോടെന്തിനീ പിണക്കം;’ എന്നെ ഗാനം ആലപിക്കുന്നത്. മാർ ഈവാനിയോസ് കോളേജിലെ ഓർമ്മകൾ പങ്കിടുമ്പോഴാണ് പ്രിയങ്ക നായർ മനോഹരമായ ഈ ഗാനം പ്രേക്ഷകർക്കായി ആലപിച്ചത്.

മോഡലിംഗ് രംഗത്തുനിന്നും അവതാരകയായി എത്തി അഭിനയ ലോകത്ത് പ്രതിഭ തെളിയിച്ച താരമാണ് പ്രിയങ്ക നായർ. ഭൂമി മലയാളം, വിലാപങ്ങൾക്കപ്പുറം, ജലം തുടങ്ങിയ നിരൂപകപ്രശംസ നേടിയ ഒട്ടേറെ സിനിമകളിലൂടെ പ്രിയങ്ക വെള്ളിത്തിരയിൽ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ, വെയിൽ എന്ന തമിഴ് ചിത്രമാണ് പ്രിയങ്കയ്ക്ക് ശ്രദ്ധനേടികൊടുത്തത്.

Read Also: 9,090 ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് 11 മണിക്കൂറിനുള്ളിൽ ടൈറ്റാനിക് ഒരുക്കി; ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച കാഴ്ച

ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്ത് സജീവമാകുകയാണ് പ്രിയങ്ക നായർ. അന്താക്ഷരി, കടുവ, ട്വൽത്ത് മാൻ, ജന ഗണ മന, വരാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഇതിനോടകം നടി വേഷമിട്ടുകഴിഞ്ഞു. കടുവയിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ ഭാര്യയായാണ് പ്രിയങ്ക നായർ വേഷമിടുന്നത്. നിരവധി ടെലിവിഷൻ പാരമ്പരകളിലും നടി വേഷമിട്ടിട്ടുണ്ട്. ഹോം എന്ന ശ്രദ്ധേയ മലയാള ചിത്രമാണ് പ്രിയങ്ക അഭിനയിച്ച് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

Story highlights- priyanka nair sings a song from the movie kaliyattam