ദേ ഇതാണ് നടന്‍ സൈജു കുറുപ്പിന്റെ ബാഡ്മിന്റണ്‍ സംഘം; ചിത്രം പങ്കുവെച്ച് താരം

September 4, 2020
Saiju Kurup Instagram Post

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടന്‍ സൈജു കുറുപ്പും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

ഇപ്പോഴിതാ തന്റെ ബാഡ്മിന്റണ്‍ ഗ്യാങിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ചലച്ചിത്രതാരങ്ങളായ രാജീവ് പിള്ള, റോണി ഡേവിഡ്, പൂജിത തുടങ്ങിയവരെ ചിത്രത്തില്‍ കാണാം. കൊവിഡ് കാലമായതിനാല്‍ സിനിമയേക്കാള്‍ അധികമായി മറ്റ്് വിനോദങ്ങള്‍ക്കും ചലച്ചിത്രതാരങ്ങള്‍ സമയം കണ്ടെത്തി തുടങ്ങി. ഇത് ശരിവയ്ക്കുന്ന നിരവധി ഫോട്ടോകള്‍ അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

2005-ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം അരങ്ങേറ്റംകുറിയ്ക്കുന്നത്. ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.

ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറുപ്പിന്റെ കഥാപാത്രം വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Story highlights: Saiju Kurup Instagram Post