ചിത്രീകരണം ആരംഭിച്ച് ‘കനകം കാമിനി കലഹം’- ശ്രദ്ധനേടി പൂജ ചടങ്ങിന്റെ ചിത്രങ്ങൾ

November 6, 2020

നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങിന്റെ ചിത്രങ്ങൾ നടൻ വിനയ് ഫോർട്ടാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.  ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നത് ഗ്രേസ് ആന്റണിയാണ്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25’ന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.

നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് എന്നിവർക്ക് പുറമെ വിൻസി അലോഷ്യസ്, ,ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരും വേഷമിടുന്നുണ്ട്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്. നിവിൻ പോളി ഏറെക്കാലമായി കുടുംബനാഥനായുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ട്. അതുകൊണ്ട് തന്നെ കണ്ടുപരിചയമുള്ള നിവിൻ പോളി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ‘കനകം കാമിനി കലഹം’.

 പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്നിവയാണ് നിവിൻ പോളിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Read More: പ്ലേ ഓഫിൽ ഇടം നേടിയ സന്തോഷം; ‘ബുട്ട ബൊമ്മ’യ്ക്ക് ചുവടുവച്ച് വാർണറും സൺറൈസേഴ്‌സ് ടീമും- വീഡിയോ

ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലേക്ക് എത്തിയ ഗ്രേസ് ആന്റണി സിനിമയിൽ മികച്ച വേഷങ്ങളിലൂടെ സജീവമാകുകയാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെ ഗ്രേസ് ശ്രദ്ധ നേടുകയായിരുന്നു. ഹലാൽ ലൗ സ്റ്റോറിയിലെ ഗ്രേസ് ആന്റണിയുടെ അഭിനയവും നിരൂപക പ്രശംസ നേടി.

Story highlights- kanakam kamini kalaham shootimg started