സംഗീതജ്ഞനായി ജയസൂര്യ; നൂറാമത് ചിത്രം ‘സണ്ണി’ ഒരുങ്ങുന്നു

മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് ജനപ്രീതി നേടിയ താരമാണ് ജയസൂര്യ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളതും. ഇപ്പോഴിതാ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ സംഗീതജ്ഞനായാണ് ജയസൂര്യ എത്തുന്നത്. കൊച്ചിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ഉടൻ തന്നെ സിനിമ ചിത്രീകരണം ആരംഭിക്കും. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് പുതുമയാർന്ന പ്രമേയവുമായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പങ്കുവെച്ചത്.

Read also: അസുഖബാധിതനായ അച്ഛനെ സഹായിക്കണം; ചിത്രങ്ങൾ വരച്ച് വിറ്റ് ഏഴ് വയസുകാരി, കൈയടിച്ച് സോഷ്യൽ മീഡിയ

പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം- 2 തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടുമൊന്നിക്കുമ്പോൾ ആരാധകർ വാനോളം പ്രതീക്ഷയിലാണ്.

അതേസമയം സൂഫിയും സുജാതയും ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതിഥി റാവു ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. നരണിപ്പുഴ ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബു ആണ്. ജയസൂര്യയുടേതായി മറ്റ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Jayaruya’s Sunny Announcement Teaser