പുത്തൻ ലുക്കിൽ ജ്യോതിർമയി; നസ്രിയ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു

സിനിമാലോകത്ത് ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നടിയാണ് നസ്രിയ. സൗഹൃദങ്ങൾ നിലനിർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന നടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ അധികവും സുഹൃത്തുക്കളുടേതാണ്. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സുൽഫി, അൽഫോൻസ് പുത്രന്റെ ഭാര്യ അലീന എന്നിങ്ങനെ നസ്രിയയുടെ സൗഹൃദപട്ടിക നീളുന്നു. ഇപ്പോഴിതാ, നടി ജ്യോതിർമായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

എന്നാൽ ചിത്രങ്ങളിൽ ജ്യോതിർമയിയാണ് നസ്രിയയ്ക്ക് ഒപ്പമുള്ളത് എന്ന് കണ്ടെത്താൻ പ്രയാസമാണ്. കാരണം, പുത്തൻ ലുക്കിലാണ് നടി. ലോക്ക് ഡൗൺ കാലത്ത് മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, മുടി വളർന്നെങ്കിലും സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ജ്യോതിർമയി.

Read More: ‘മേപ്പടിയാനി’ൽ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ചു കുര്യൻ

View this post on Instagram

💕

A post shared by Nazriya Nazim Fahadh (@nazriyafahadh) on

വിവാഹശേഷം സമൂഹമാധ്യമങ്ങളിലും സിനിമയിലും സജീവമല്ല ജ്യോതിർമയി. സംവിധായകനും നിർമാതാവുമായ നീരദാണ് ജ്യോതിർമയിയുടെ ഭർത്താവ്. പ്രധാനമായും തെന്നിന്ത്യൻ സിനിമകളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. സീരിയൽ നായികയായി തുടക്കമിട്ട ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ്ആണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയത് 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്.

Story highlights- jyothirmayi new look