അച്ഛന്റെയും അമ്മയുടെയും പിറന്നാൾ ഒരേദിനം; ആശംസയുമായി കീർത്തി സുരേഷ്

സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, അച്ഛനും അമ്മയ്ക്കും ജന്മദിന ആശംസകൾ അറിയിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും ജന്മദിനം ഒരേദിവസമാണ്. മാത്രമല്ല, വിവാഹവാർഷികം ഇതേദിനത്തിലാണ്. അതുകൊണ്ടുതന്നെ പിറന്നാളും, വാർഷികവും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. മുൻപും അച്ഛന്റെയും അമ്മയുടെയും പിറന്നാൾ കൗതുകത്തെക്കുറിച്ച് കീർത്തി പങ്കുവെച്ചിരുന്നു. ഇത്തവണ പിറന്നാൾ ആശംസിച്ച് മേനകയുടെയും സുരേഷ് കുമാറിന്റെയും ചിത്രങ്ങളാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, മിസ് ഇന്ത്യ എന്ന ചിത്രമാണ് കീർത്തി നായികയായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്. മഹേഷ് ബാബുവിന്റെ ചിത്രത്തിലാണ് ഇനി കീർത്തി നായികയായി വേഷമിടുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസ് ചെയ്യാൻ ഉള്ളത്.
Read More: വെറും കുട്ടിക്കഥയല്ല ഇത്, കുപ്പിയില്‍ കല്ലിട്ട് വെള്ളം കുടിക്കുന്ന പക്ഷി: വൈറല്‍ വീഡിയോ
രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻതാര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി. തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്.
Story highlights- keerthy suresh celebrating menaka and suresh kumar’s birthday