‘നിങ്ങൾ കരുതും ഇതൊരു വിവാഹ വാർഷിക ആശംസയാണെന്ന്, പക്ഷെ അതിലും സ്പെഷ്യലാണ് ഈ ദിനം’- കീർത്തി സുരേഷ്

November 17, 2019

സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്‌കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് തരംഗമാകുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ മറ്റൊരു രസകരമായ കൗതുകം ആരാധകരുമായി പങ്കുവയ്ക്കുന്നു കീർത്തി.

‘ഇത് കാണുമ്പോൾ നിങ്ങള്‍ക്ക് തോന്നും ഞാൻ അച്ഛനും അമ്മയ്ക്കും വിവാഹവാർഷികം ആശംസിക്കുകയാണെന്ന്. പക്ഷെ വിശ്വസിക്കു.. ഈ ദിനം എനിക്ക് അല്പം കൂടി സ്പെഷ്യലാണ്. കുട്ടിയായിരുന്നപ്പോൾ ഞാൻ എന്റെ സഹപാഠികളോട് പറയുമായിരുന്നു, “നിങ്ങൾക്കറിയാമോ എന്റെ അച്ഛനും അമ്മയും വിവാഹവാര്‍ഷികം മാത്രമല്ല,അവരുടെ പിറന്നാളും കൂടിയാണ് ഈ ദിനം ആഘോഷിക്കുന്നത്” എന്ന്. ഇനിയും ഒരുപാട് പിറന്നാളുകൾ ഒന്നിച്ച് ആഘോഷിക്കാൻ സാധിക്കട്ടെ.. അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകൾ…’

Read More:ധോണിയുടെ റെക്കോർഡ് മറികടന്ന് അലൻ ബോർഡറിനൊപ്പം വിരാട് കോലി

വിവാഹ വാർഷികവും ജന്മദിനവും ഒന്നിച്ച് ആഘോഷിക്കുകയാണ് മേനകയും സുരേഷ്കുമാറും. അതേസമയം, മഹാനടിയിലെ അഭിനയത്തിന് ദേശിയ പുരസ്കാരം സ്വന്തമാക്കിയ കീർത്തിയെ തേടി ഒട്ടേറെ അവസരങ്ങളാണ് ബോളിവുഡിൽ നിന്നും എത്തുന്നത്. ഇപ്പോൾ അജയ് ദേവ്ഗണിനൊപ്പം  ബോളിവുഡിൽ അരങ്ങേറ്റവും കുറിക്കുകയാണ് കീർത്തി സുരേഷ്.