അണിയറക്കാർക്ക് പൊന്നിൻ സമ്മാനം; 100 കോടി ക്ലബ്ബിൽ ഇനി ദസറയും

April 7, 2023

കീർത്തി സുരേഷ് – നാനി താരജോഡികളുടെ ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് ദസറ. പാട്ടുകൾ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ ദസറ തരംഗം തന്നെ ആഘോഷിക്കുകയാണ്. ചിത്രത്തിലെ പാട്ടുകൾക്കൊപ്പം പ്രമുഖരടക്കം നിരവധി ആളുകൾ ചുവടു വെക്കുന്ന വിഡിയോകൾ ഇതിനിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇപ്പോളിതാ ചിത്രം പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. വെറും ആര് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്നതിനപ്പുറം നാനിയുടെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രം കൂടിയായി ദസറ മാറി. സിങ്കരേണി കൽക്കരി ഖനികളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ വെണ്ണല എന്ന നായികാ കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. മലയാളികൾക്ക് അഭിമാനമായി നടൻ ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read Also: ‘ഒരു മുത്തം കൊടുത്തിട്ട് പോടാ..’- കുട്ടി ആരാധകനെ ചേർത്ത് നിർത്തി മക്കൾ സെൽവൻ

65 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ നിർമാതാവ് സുധാകർ ചെറുകുരി ആണ് .ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം നേടിയ ചരിത്ര വിജയത്തിന്റെ ഭാഗമായി അണിയറപ്രവർത്തകർക്ക് 10 ഗ്രാം വീതം വരുന്ന സ്വർണ്ണമാണ് സമ്മാനമായി നൽകിയത്. സംവിധായകന് ആഡംബര കാറും സമ്മാനമായി നൽകി.

Story highlights- dasara entering 100 crore club