‘ഒരു മുത്തം കൊടുത്തിട്ട് പോടാ..’- കുട്ടി ആരാധകനെ ചേർത്ത് നിർത്തി മക്കൾ സെൽവൻ

April 7, 2023

തന്നെ കാണാൻ എത്തുന്ന ആരാധകരെ പ്രിയമോടെ ചേർത്ത് നിർത്തുക തമിഴകത്തിന്റെ പ്രിയ നടൻ വിജയ് സേതുപതിക്ക് ഒരു ശീലം ആണ്. തന്റെ കൊച്ചു ആരാധകനോട് മുത്തം ചോദിച്ചു വാങ്ങുന്ന നടന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കു വെച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആരാധകരാണ് വിഡിയോയ്ക്ക് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.

തന്നെ കാണാനെത്തിയ കുട്ടി ആരാധകനോട് കാര്യമായി തന്നെ വിശേഷങ്ങൾ ചോദിച്ചറിയുകയാണിദ്ദേഹം. വീട്ടു വിശേഷങ്ങളും പഠനകാര്യങ്ങളും അടക്കം ഒരോ കാര്യങ്ങളും അത്രത്തോളം ക്ഷമയോടെ ആണ് അദ്ദേഹം ചോദിക്കുന്നത്. എന്തിന് നീ എന്നെ കാണാൻ വന്നു എന്ന ചോദ്യത്തിന് “എനിക്ക് നിങ്ങളെ വന്നു കാണണമെന്ന് തോന്നിയെന്നും അതിനാൽ തനിയെ വന്നു ചോദിച്ചു” എന്നുമായിരുന്നു കുട്ടിയുടെ മറുപടി. കൈനിറയെ മിട്ടായികളും നൽകിയാണ് താരം കുട്ടിയെ മടക്കി അയച്ചത്. മുത്തം കൊടുത്തിട്ട് പോടാ എന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു ഒരുമ്മ വാങ്ങാനും ജനങ്ങളുടെ പ്രിയ നടൻ മറന്നില്ല.

Read also:ചില്ലുപാളികൾ കൊണ്ടൊരു ബീച്ച് ; വ്യത്യസ്താനുഭവമായി കാലിഫോർണിയയിലെ ഗ്ലാസ് ബീച്ച്

2010 ൽ ‘തേൻമെരുക്കു പരുവക്കാട്രു’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിജയ് സേതുപതി നായകനായി സിനിമാലോകത്തേക്കെത്തുന്നത്. അതിനു മുൻപും ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു ഇദ്ദേഹം. പിസ്സ ,സേതുപതി എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം ജനശ്രദ്ധയാകർഷിച്ചു. നായകനായും പ്രതിനായകനും ഒരുപോലെ തിളങ്ങാൻ സാധിച്ച ഇദ്ദേഹം നിർമാതാവ് കൂടിയാണ്.

Story highlights- vijay sethupathy cute video with fan boy