പുത്തൻ മേക്കോവറിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ കാരക്ടർ പോസ്റ്റർ ശ്രദ്ധനേടുന്നു. വ്യത്യസ്ത ലുക്കിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ എത്തുന്നത്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രൂപത്തിനും കഥാപാത്രത്തിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ‘അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്.
ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കൊവിഡ് നിയന്ത്രണങ്ങളോടെ സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
പരിമിതമായ സാധ്യതകളിൽ നിന്നുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന ചിത്രമായിരിക്കും ‘കുടുക്ക് 2025’.
Read More: നർത്തന ശിലപോൽ മനോഹരി; ശ്രദ്ധനേടി അനുപമ പരമേശ്വരന്റെ ചിത്രങ്ങൾ
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് കൃഷ്ണ ശങ്കർ. എന്നാൽ, പ്രേമം എന്ന ചിത്രത്തിലെ കോയ എന്ന കഥാപാത്രമാണ് കൃഷ്ണ ശങ്കറിനെ ശ്രദ്ധേയനാക്കിയത്. മരുഭൂമിയിലെ ആന, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷത്തിലാണ് കൃഷ്ണ ശങ്കർ എത്തിയത്.
Story highlights- kuduk 2025 movie first look poster