‘തെയ്തക തെയ്തക…’ പാട്ടിന് ഗംഭീര ഡാന്‍സുമായി ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും: ഒപ്പം ഒരു രസികന്‍ ക്യാപ്ഷനും

May 31, 2021
Durga Krishna and Krishna Sankar dancing with kudukku 2025 song

കുടുക്ക് 2025 എന്ന ചിത്രത്തിലെ കിടിലന്‍ താളത്തിലുള്ള ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ തെയ്തക തെയ്തക ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് ഗംഭീര നൃത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും.

‘കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ദുര്‍ഗ കൃഷ്ണ നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും നൃത്ത വിഡിയോ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: നൃത്തഭാവങ്ങളില്‍ നിറഞ്ഞ് ശോഭന; ക്യാമറയില്‍ പകര്‍ത്തി മകള്‍ നാരായണിയും

അതേസമയം ബിലാഹരി കെ രാജ് ആണ് കുടുക്ക് 2025 ന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2025 ന്റെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണ ശങ്കറിന് പുറമെ, ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Durga Krishna and Krishna Sankar dancing with kudukku 2025 song