മത്സരാവേശവുമായി ദുർഗയും അർജുനും, ഒപ്പം പ്രണയാർദ്രമായ നൃത്തവും- വിഡിയോ

May 26, 2021

‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്താണ് ദുർഗയും യുവ നിർമാതാവായ അർജുനുമായുള്ള വിവാഹം കഴിഞ്ഞത്.

വിവാഹശേഷം അർജുനൊപ്പം സ്റ്റാർ മാജിക് വേദിയിലെത്തിയ ദുർഗ രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ചിരുന്നു. ഇരുവരും ചേർന്ന് ഗെയിമുകളിലും പങ്കെടുത്തിരുന്നു. രണ്ടു ടീമുകളിലായി മത്സരാവേശത്തോടെ കൊമ്പുകോർത്ത ദുർഗയും അർജുനും മനോഹരവും പ്രണയാർദ്രവുമായ ഒരു നൃത്തവും സ്റ്റാർ മാജിക് വേദിയിൽ കാഴ്ചവെച്ചു. ഇവരുടെ നൃത്ത വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Read More: പാളിപ്പോയ ‘റെഡ് വെൽവെറ്റ്’ കേക്ക് പരീക്ഷണവുമായി ഇഷാനി കൃഷ്ണ- രസകരമായ വിഡിയോ

അതേസമയം, ‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ. കുടുക്കിലും നടി പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അർജുൻ.

Story highlights- durga krishna and arjun dancing