വിവാഹവാർഷികത്തിന് ഇതിലും മികച്ച സർപ്രൈസ് വേറെയില്ല; സ്റ്റാർ മാജിക്കിൽ ആലീസിന് ഒരു അപ്രതീക്ഷിത അതിഥി- വിഡിയോ

November 19, 2022

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

സ്റ്റാർ മാജിക്കിലെ പുതിയ താരമാണ് ആലീസ് ക്രിസ്റ്റി. സീരിയൽ രംഗത്ത് സജീവമായ ആലീസ് വിവാഹശേഷമാണ് സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയത്. ഒന്നാം വിവാഹവാർഷികം അടുക്കുന്ന വേളയിൽ ആലീസിന്റെ ഭർത്താവിനെ സ്റ്റാർ മാജിക് വേദിയിൽ അപ്രതീക്ഷിതമായി എത്തിച്ചിരിക്കുകയാണ്. വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ആദ്യമായി കണ്ടതിനെക്കുറിച്ചുമൊക്കെ ആലീസും ഭർത്താവും വേദിയിൽ പങ്കുവെച്ചു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ജനപ്രിയ ഗെയിം ഷോയായ ‘സ്റ്റാർ മാജിക്’ രസകരമായ ഗെയിമുകളും സെലിബ്രിറ്റി എൻട്രികളും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയാണ് മുന്നേറുന്നത്. പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- alice christy star magic episode