പാളിപ്പോയ ‘റെഡ് വെൽവെറ്റ്’ കേക്ക് പരീക്ഷണവുമായി ഇഷാനി കൃഷ്ണ- രസകരമായ വിഡിയോ

May 26, 2021

സമൂഹമാധ്യമങ്ങളുടെ ഇഷ്ടതാരങ്ങളാണ് കൃഷ്ണകുമാറും കുടുംബവും. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ വിശേഷങ്ങളുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളുമെല്ലാം സജീവമായിരുന്നു. എല്ലാവരും യൂട്യൂബിൽ ചാനലുകൾ ആരംഭിക്കുകയും ചെയ്തു. അഹാനയ്ക്ക് പിന്നാലെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനി കൃഷ്ണയും അഭിനയലോകത്തേക്ക് എത്തിയിരുന്നു. വളരെ പ്രാധാന്യമുള്ള കഥാപത്രത്തെയാണ് ഇഷാനി ചിത്രത്തിൽ അവതരിപ്പിച്ചത്. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമായ ഇഷാനി കൃഷ്ണ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഒട്ടേറെ പാചക വിഡിയോകൾ ഇഷാനി യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപ് പലതരത്തിലുള്ള കേക്കുകൾ ഉണ്ടാക്കുന്നത് ഇഷാനി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കേക്ക് ബേക്കിംഗ് പാളിപ്പോയി. റെഡ് വെൽവെറ്റ് കേക്കാണ് ഇഷാനി ഉണ്ടാക്കിയത്. പാളിപ്പോയെങ്കിലും രസകരമായ വിഡിയോ നടി പങ്കുവെച്ചു.

Read More: ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശവസംസ്കാരം നടത്തുന്നവർ: കൗതുകം നിറഞ്ഞ ആചാരങ്ങൾക്ക് പിന്നിൽ

അതേസമയം, നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ചേർന്നുള്ള നൃത്ത വിഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അഹാനയ്ക്ക് പിന്നാലെ ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചതോടെ ഇനി ദിയയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Story Highlights- ishaani krishna’s funny cake baking video