ചടുലമായ ചുവടുകളുമായി അഹാനയും സഹോദരിമാരും; ശ്രദ്ധ നേടി ഡാൻസ് കവർ

സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുള്ള അഹാന വീണ്ടും ഒരു ഡാൻസ് കവരുമായി എത്തിയിരിക്കുകയാണ്.

അഹാനക്കൊപ്പം ദിയ, ഇഷാനി, ഹൻസിക എന്നിവരുമുണ്ട്. വേവിങ് ഫ്ലാഗ് ഗാനത്തിന്റെ റീമിക്സ് വേർഷന് ചുവടുവെച്ചാണ് സഹോദരിമാർ ശ്രദ്ധ നേടുന്നത്. അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്. എന്നാൽ പുതിയ ഡാൻസ് കവറിൽ ശ്രദ്ധ നേടിയത് ദിയയും, ഇഷാനിയുമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. 

അതേസമയം,അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും അഹാന കഴിവ് തെളിയിച്ചിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Read More: തുളസിയിലയും മഞ്ഞളും ചേർത്തൊരു സ്പെഷ്യൽ കട്ടൻകാപ്പിയുമായി പാർവതി- വീഡിയോ

 ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Waving Flag