‘മിന്നലഴകേ, മിന്നുമഴകേ..’; ചേട്ടന്റെ പാട്ട് അനിയൻ പാടിയപ്പോൾ- വിഡിയോ

December 29, 2022

ഒരുകാലത്ത് മലയാള ടെലിവിഷനിലെ മ്യൂസിക് പരിപാടികളിൽ ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഗാനങ്ങളിൽ ഒന്നായിരുന്നു ‘മിന്നലഴകേ, മിന്നുമഴകേ..’ എന്ന ആൽബം ഗാനം. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനരംഗത്തിൽ റോമ, പൃഥ്വിരാജ് ഒക്കെയാണ് വേഷമിട്ടിരിക്കുന്നത്. പാട്ടിനൊപ്പം അഭിനയത്തിലും സംവിധാനത്തിലുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച ആളാണ് വിനീത് ശ്രീനിവാസൻ. ചേട്ടനെപോലെ അഭിനയത്തിൽ താരമായെങ്കിലും പാട്ടിലും കേമനാണ് ധ്യാൻ ശ്രീനിവാസൻ എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്.

ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് സ്റ്റാർ മാജികിൽ ചേട്ടന്റെ ഗാനവുമായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മിന്നലഴകേ, മിന്നുമഴകേ..’എന്ന ഗാനമാണ് ധ്യാൻ പാടുന്നത്. തനിക്ക് ചേട്ടൻ പാടിയതിൽവെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ഓഹോ നരൻ’ ആണെന്നും നടൻ പറയുന്നുണ്ട്. ചിരിയുടെ പൂരവേദിയാകുന്ന സ്റ്റാർ മാജിക്കിനെ കൂടുതൽ രസകരമാക്കി ധ്യാൻ ശ്രീനിവാസൻ പാട്ടുകളിലൂടെയും വിശേഷങ്ങളിലൂടെയും.

ധ്യാൻ ശ്രീനിവാസൻ അടുത്തതായി നവാഗതരായ ഉണ്ണി വെള്ളോറയും വിജേഷ് പാണത്തൂരും സംവിധാനം ചെയ്യുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’യുടെ ചിത്രീകരണത്തിലാണ്. ജയിലർ, ത്രയം, വീകം, നദികളിൽ സുന്ദരി യമുന, ചീനാട്രോഫി, ഖാലി പേഴ്‌സ് ഓഫ് ബില്യനയേഴ്സ്, കടവുൾ സകയം നടന സഭ തുടങ്ങി നിരവധി പ്രൊജക്‌ടുകൾ ധ്യാൻ നായകനായി എത്തുന്നുണ്ട്. വീകം എന്ന സിനിമയിലാണ് ധ്യാൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Read Also: ക്രിസ്‌മസ്‌ സമ്മാനമായി കുഞ്ഞു ഹെലെനയ്ക്ക് കൃത്രിമക്കാൽ; സമൂഹമാധ്യമങ്ങളുടെ മനസ്സ് കവർന്നൊരു ഡോക്ടർ

എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ച് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച ധ്യാൻ, ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തപ്പോൾ സഹോദരൻ വിനീത് ശ്രീനിവാസൻ 2013-ൽ തന്റെ തിര എന്ന സിനിമയിൽ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിരാമായണം , അടി കപ്യാരെ കൂട്ടമണി , തുടങ്ങി നിരവധി സിനിമകളിൽ ധ്യാൻപ്രത്യക്ഷപ്പെട്ടു. ഒരേ മുഖം , ഗൂഡാലോചന എന്നീ സിനിമകളിലും നടൻ വേഷമിട്ടു. അതേസമയം, ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു ധ്യാൻ ശ്രീനിവാസൻ.

Story highlights- dhyan sreenivasan sings vineeth’s song