ക്രിസ്‌മസ്‌ സമ്മാനമായി കുഞ്ഞു ഹെലെനയ്ക്ക് കൃത്രിമക്കാൽ; സമൂഹമാധ്യമങ്ങളുടെ മനസ്സ് കവർന്നൊരു ഡോക്ടർ

December 24, 2022

ഐശ്വര്യത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ ലോകമെങ്ങും പരത്തി മറ്റൊരു ക്രിസ്‌മസ് കാലം വരവായ്. മലയാളികളും ക്രിസ്‌മസ്സിനായി ഒരുങ്ങി കഴിഞ്ഞു. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടുമൊരുക്കി മലയാളികൾ ക്രിസ്‌മസ് ദിവസത്തിനായി കാത്തിരിക്കുകയാണ്. കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസുകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ആഘോഷം വിതറുകയാണ്.

ഇപ്പോൾ അതിമനോഹരമായ ഒരു വിഡിയോയാണ് ഈ ക്രിസ്‌മസ്‌ കാലത്ത് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്‌മസ്‌ സമ്മാനമായി ഒരു കുഞ്ഞു മോൾക്ക് കൃത്രിമക്കാൽ നൽകുന്നതിന്റെയും അതിന് ശേഷം സന്തോഷത്തോടെ അവൾ ആശുപത്രിയിൽ നടന്നു തുടങ്ങുന്നതിന്റെയും ഹൃദ്യമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. അവൾക്ക് ഈ സമ്മാനം നൽകിയ ഡോക്ടറിന് വലിയ പ്രശംസയാണ് സോഷ്യൽ ഇടങ്ങളിൽ ലഭിക്കുന്നത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.

Read More: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

നേരത്തെ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇതേ ഇൻസ്റ്റാഗ്രാം പേജിൽ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Story Highlights: Doctor gifts prosthetic leg to little helena

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!