ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

December 23, 2022

സമൂഹമാധ്യമങ്ങൾ പലപ്പോഴും വെറുപ്പിന്റെ സന്ദേശവാഹകരായി മാറാറുണ്ട്. എന്നാൽ അതോടൊപ്പം തന്നെ മനസ്സ് നിറയ്ക്കുന്ന സ്നേഹവും സാഹോദര്യവും പടർത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും കണ്ണ് നനയിക്കുന്നതാണ്. അത്തരത്തിലൊരു വിഡിയോയാണ് ശ്രദ്ധേയമാവുന്നത്.

കാഴ്ച്ച മങ്ങിയ ഒരു കുഞ്ഞുമോളാണ് വിഡിയോയിലുള്ളത്. അവൾ ആദ്യമായി കണ്ണട ധരിക്കുകയാണ്. കണ്ണട വെയ്ക്കുന്നതിൽ അവൾ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ വെച്ച് കഴിഞ്ഞുള്ള അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ജീവിതത്തിൽ ആദ്യമായി തനിക്ക് ചുറ്റുമുള്ളതൊക്കെ അവൾ തെളിച്ചത്തോടെ കാണുകയാണ്. കണ്ണ് നനയിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.

Read More: ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സമ്മാനം; നിറഞ്ഞ മിഴികളോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ

നേരത്തെ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Story Highlights: Little girl happiness video