‘ഒൻപതു മിനിറ്റിൽ എന്റെ നാൽപ്പത്തിനാല് വർഷങ്ങൾ’- വിജയവും പരാജയവും നിറഞ്ഞ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

November 14, 2020

കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് വളരെയധികം ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ജന്മദിനമായിരുന്നു കടന്നു പോയത്. മകനൊപ്പമുള്ള നിമിഷങ്ങളും, പുതിയ ചിത്രങ്ങളുമെല്ലാം കുഞ്ചാക്കോ ബോബന്റെ പിറന്നാളിന് മാറ്റു കൂട്ടി. ഇപ്പോഴിതാ, മനോഹരമായ പിറന്നാൾ സമ്മാനം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബന്റെ നാല്പതിനാല് വർഷങ്ങൾ വെറും ഒൻപതുമിനിറ്റ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീപാവലി- ശിശുദിന ആശംസകൾക്കൊപ്പമാണ് തന്റെ ജീവിതയാത്ര കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

ചോക്ലേറ്റ് നായകനായുള്ള തുടക്കവും, തുടർച്ചയായുള്ള പരാജയങ്ങളും, ഇടവേളയും, ശക്തമായ തിരിച്ചുവരവുമെല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രങ്ങളിലൂടെയും, സിനിമ പരസ്യങ്ങളിലൂടെയും കുഞ്ചാക്കോ ബോബന്റെ തന്നെ നിരവധി അഭിമുഖങ്ങളിലൂടെയുമാണ് ഈ മനോഹരമായ വീഡിയോ സഞ്ചരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ;

‘9 മിനിറ്റിനുള്ളിൽ എന്റെ 44 വർഷം

ഒരു ദീപാവലി സമ്മാനമായി ലഭിച്ച എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതയാത്രയെ ചിത്രീകരിക്കുന്ന മനോഹരമായ ജന്മദിന വീഡിയോ വളരെയധികം ഇഷ്ടമായി.ഇതെന്നെ പുഞ്ചിരിക്കുവാനും, പൊട്ടിച്ചിരിക്കുവാനും, വികാരഭരിതനാക്കാനും, അഭിമാനവും ഉത്തരവാദിത്തവും നിറയ്ക്കാനും പ്രേരിപ്പിച്ചു.
എന്നെ ഓർമ്മകളുടെ പാതയിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി.. മോശം കാര്യങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ, കൂടുതൽ ആത്മവിശ്വാസത്തോടും ഊർജ്ജത്തോടും കൂടി മുന്നോട്ട് പോകാൻ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി!

Read More: ഒരേ വേഷത്തിൽ അച്ഛനും മകനും- പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

വീഡിയോ തയ്യാറാക്കിയവർക്കും കുഞ്ചാക്കോ ബോബൻ നന്ദി അറിയിച്ചു. കുഞ്ചാക്കോ ബോബൻ കുടുംബത്തിനൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. മകൻ ഇസഹാക്കും കുഞ്ചാക്കോ ബോബനും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് പിറന്നാൾ ദിനത്തിൽ ധരിച്ചത്. കുഞ്ചാക്കോ ബോബന്റെ സുഹൃത്ത് കൂടിയായ നടൻ സൗബിൻ ഷാഹിർ, താരത്തിന് വേണ്ടി നിഴൽ സിനിമയുടെ സെറ്റിൽ പിറന്നാളിനായി പ്രത്യേക ബിരിയാണിയും ഒരുക്കിയിരുന്നു.

Story highlights- kunchacko boban lifestory